സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റു വിതരണം ചെയ്തു

പരപ്പനങ്ങാടി : കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റു വിതരണം ചെയ്തു. തിരൂരങ്ങാടി ഏരിയയുടെ കീഴിലുള്ള തങ്ങളുടെ മുഴുവന്‍ മെമ്പേഴ്‌സിന്റെയും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ചെയ്തത്.

വിതരണോദ്ഘാടനം SPIA തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് കെ. പി. കോയ പരപ്പനങ്ങാടി സൈന്‍ വേവ് പ്രിന്റിംഗ് യൂണിറ്റിലെ തൊഴിലാളികള്‍ക്ക് കിറ്റ് നല്‍കി നിര്‍വഹിച്ചു.

ഏരിയയില്‍ അംഗങ്ങളായ 11 യൂണിറ്റുകളിലെ മുഴുവന്‍ സ്റ്റാഫുകള്‍ക്കും സൗജന്യ കിറ്റ് വിതരണം ചെയ്തു. ചടങ്ങില്‍ തിരൂരങ്ങാടി ഏരിയ സെക്രട്ടറി അബ്ദുല്‍ കരീം, ട്രഷറര്‍ സമദ് കെ. പി. എന്നിവര്‍ സംസാരിച്ചു.

Related Articles