Section

malabari-logo-mobile

പാക്‌സ് മൊറാലിയ എസ് എസ് എഫ് കാമ്പസ് പര്യടനത്തിന് ഇന്ന് സമാപനം

HIGHLIGHTS : Today concludes the Pax Moralia SSF campus tour

തൃശൂര്‍ : ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് പര്യടനം പാക്‌സ് മൊറാലിയയുടെ തെക്കന്‍ മേഖല യാത്ര നാലാം ദിവസം തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തി. കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജ് , ത്യശൂര്‍ ഗവ മെഡിക്കല്‍ കോളേജ് , എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടന്നു.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ , ജില്ല ജനറല്‍ സെക്രട്ടറി ഇയാസ് പഴുവില്‍ , പ്രസിഡണ്ട് ഹുസൈന്‍ ഫാളിലി , സെക്രട്ടറി അനസ് തൃശൂര്‍ , സംസ്ഥാന കാമ്പസ് സമിതി അംഗം ഷിബിന്‍ ഐക്കരപ്പടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ‘ നമ്മള്‍ ഇന്ത്യന്‍ ജനത ‘ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫിന്റെ അന്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ദേശീയ കമ്മിറ്റി ഇന്ത്യയിലെ പ്രധാന കാമ്പസുകളിലേക്ക് യാത്ര സംഘടിപ്പിച്ചത്.

sameeksha-malabarinews

കേരളത്തിലെ കാമ്പസ് പര്യടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ന് നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. വിദ്യാഭ്യാസ വിഷയങ്ങളില്‍ സംവാദം , വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തി ടേബിള്‍ ടോക് , ഭരണഘടന അസംബ്‌ളി തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകള്‍ കാമ്പസ് യാത്രയുടെ ഭാഗമായി നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ബോധ്യങ്ങളും , ധാര്‍മ്മിക മൂല്യങ്ങളും പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തില്‍ നടക്കുന്ന കാമ്പസ് യാത്രയുടെ കേരള പര്യടനം പൂര്‍ത്തിയായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ യാത്ര തുടങ്ങു. രണ്ട് മാസത്തിന് ശേഷം ജമ്മുവിലെ കേന്ദ്ര സര്‍വകലാശാലയില്‍ യാത്ര സമാപിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!