Section

malabari-logo-mobile

മലബാറിലെ ഏറ്റവും വലിയ ഫൈവ്‌സ് മാമാങ്കത്തിന് ഇന്നലെ പ്രൗഢ ഗംഭീരമായ തുടക്കം

HIGHLIGHTS : Malabar's biggest Fives event got off to a grand start yesterday

പാലത്തിങ്ങല്‍: ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന
20-മത് ഡി.ഡി സൂപ്പര്‍ സോക്കര്‍ ഫൈവ്സ് ടൂര്‍ണ്ണമെന്റിന് ഇന്നലെ തിരി തെളിഞ്ഞു. മലബാറിലെത്തന്നെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഫൈവ് സ് ടൂര്‍ണ്ണമെന്റുകളില്‍ ഒന്നാണ് ഡി.ഡി സൂപ്പര്‍ സോക്കര്‍ . 40 മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളവുമുള്ള കോര്‍ട്ടില്‍ 20 മിനുറ്റ് അടങ്ങുന്ന 2 പകുതിയിലാണ് കളിയുടെ ദൈര്‍ഘ്യം.

രണ്ട് വിദേശ താരങ്ങള്‍ക്ക് ഒരേ സമയം കളിക്കാം. മലപ്പുറത്തെ ഫുട്‌ബോള്‍ ആവേശം മുള്‍മുനയില്‍ നിര്‍ത്തുന്ന ചടുല നീക്കങ്ങളുമായി കേരളത്തിലെയും വിദേശത്തെയും മികച്ച കളിക്കാര്‍ എല്ലാ വര്‍ഷവും ഈ മാമാങ്കത്തില്‍ പങ്കാളികളാകാറുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി സംഘാടന മികവില്‍ വളരെയേറെ മുന്നില്‍ നില്‍ക്കുന്ന ഡി.ഡി സൂപ്പര്‍ സോക്കര്‍ എല്ലാ വര്‍ഷവും ജനുവരി മാസത്തിലാണ് നടത്താറ്. 2020 – ലെ ഫൈനല്‍ മല്‍സരത്തിലെ അതിഥിയായി എത്തിയത് ഐ.എസ്.എല്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ആയിരുന്നു.

sameeksha-malabarinews

15 ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ഫെബ്രുവരി ഒന്നിന് രാത്രി 8. ന് ആണ് . 20 വയസ്സിന് താഴെ ഉള്ളവര്‍ക്കും ഓപ്പണ്‍ വിഭാഗത്തിലുമായി രണ്ട് കാറ്റഗറിയിലായാണ് മല്‍സരം നടക്കുന്നത്. രണ്ട് വിഭാഗത്തിലായി കേരളത്തിലെ 32 മികച്ച ടീമുകള്‍ മാറ്റുരക്കു ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കളിയുടെ സംഘാടനമെന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന മല്‍സരത്തില്‍ ഫ്രന്‍സ് മോരിയ സോക്കര്‍ സിറ്റി കണ്ണാടിത്തടത്തെ തോല്‍പ്പിച്ചു.

ഡി.ഡി ഗ്രൂപ്പ് കണ്‍വീനര്‍ അഫ്‌സല്‍ കെ.വി.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ ഫിറോസ് കെ പി അദ്ധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി നഗരസഭ വിദ്യാഭ്യാസ/കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. നിസാര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കപ്‌സ്യൂള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കബീര്‍ മച്ചിഞ്ചേരി മുഖ്യാഥിതിയായി. ട്രെഷറര്‍ ശിഹാബ് വി.പി ചടങ്ങിന് നന്ദിയറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!