Section

malabari-logo-mobile

ആറ്റുകാല്‍ പൊങ്കാല ഇന്ന്

HIGHLIGHTS : തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഇന്ന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. ...

തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഇന്ന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും.

ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം.ക്ഷേത്ര പരിസരത്തോ പൊതുയിടങ്ങളിലോ പൊങ്കാല അനുവദിക്കില്ല. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം 10.50നാണ് ക്ഷേത്രത്തില്‍ തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. 3.40നാണ് പൊങ്കാല നിവേദ്യം.

sameeksha-malabarinews

ആചാര പ്രധാനമായ കുത്തിയോട്ടം ഇത്തവണ പണ്ടാര ഓട്ടം മാത്രമായി പരിമിതപ്പെടുത്തി. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തില്‍ ഇന്ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!