തിരൂരില്‍ സൂര്യതാപമേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍

തിരൂര്‍:  സൂര്യതാപമേറ്റ് ഗുരതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍. തിരൂര്‍ കന്മനം സ്വദേശി കദളിയില്‍ രവീന്ദ്രനാണ് സൂര്യതാപമേറ്റത്. കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയിലാണ് രവീന്ദ്രനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കന്‍മനത്ത് വീട് നിര്‍മ്മാണത്തിലേര്‍പ്പെട്ട രവീന്ദ്രന് ക്ഷീണവും തലചുറ്റുലുമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയലേക്ക് മാറ്റി. അപ്പോഴേക്കും ഇയാളുടെ ബോധം നഷ്ടപ്പെട്ടിരുന്നു.

ആശുപത്രിയില്‍ എത്തിയ ഉടനെ തന്നെ അദ്ദേഹത്തെ വിദ്ഗധ ചികത്സ നല്‍കി. പരിശോധനയില്‍ രവീന്ദ്രന്റെ താപനില 109 ഡിഗ്രിയിലായിരുന്നു. ഇത് കാരണം ആന്തരികാവയവങ്ങളില്‍ തകരാറ് സംഭവിച്ചതായി കരുതുന്നു.

Related Articles