കേരളത്തില്‍ എതിരാളി സിപിഎമ്മെന്ന് ആര്‍എസ്എസ്

കേരളത്തില്‍ മുഖ്യശത്രു സിപിഎം ആണെന്നും പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ ശബരിമല വിഷയം മാത്രം ഉണ്ടാവുന്ന തരത്തിലേക്ക് പ്രചരണം മുന്നോട്ട് കൊണ്ടുപോകണമെന്നും ആര്‍എസ്എസ് കേരളത്തിലെ ബിജെപി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സംഘടനാപരമായി ദുര്‍ബലമായ കോണ്‍ഗ്രസല്ല, കേരളത്തില്‍ സിപിഎമ്മാണ് വെല്ലുവിളിയാകുക എന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നത്.

ബിജെപിക്ക് വന്‍മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ തെരഞ്ഞടുപ്പ പ്രചരണം ചിട്ടയായ രീതിയില്‍ നടക്കുന്നില്ലെന്നാണ് ആര്‍എസ്എസ്സിന്റെ വിലയിരുത്തല്‍.

കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ്ബാബു ശബരിമല വിഷയത്തില്‍ റിമാന്റിലായിട്ടും അതുപയോഗിക്കാന്‍ കഴിത്തത് പാര്‍ട്ടിയലെ ഗ്രൂപ്പിസം മൂലമാണെന്ന് ആര്‍എസ്എസ് കരുതുന്നു.

വരും ദിവസങ്ങളില്‍ ആര്‍എസ്എസിന്റെ കേഡര്‍മാരെ പ്രവര്‍ത്തനരംഗത്തിറക്കി തിരുവനന്തപുരവും പത്തനംതിട്ടയും ജയിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍എസ്എസ് നല്‍കിക്കിഞ്ഞു. ഓരോ ദിവസവും രാത്രി തന്നെ അതതുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അടുത്ത ദിവസത്തേക്കുള്ള പ്രചരണം നീക്കാനാണ് തീരുമാനം. ശബരിമല വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക കാര്യമാക്കേണ്ടന്ന ധാരണയാണ് ആയതെന്നാണ് സൂചന. സ്ത്രീകളയടക്കം ഇറക്കി ഹിന്ദുവീടുകളിലേക്ക് ശബരിമല വിഷയം എത്തിച്ച് വോട്ടാക്കാനുള്ള പ്രചരണവും ശക്തമാക്കുമെന്നാണ് സൂചന.

Related Articles