തുലാഭാരം തൂക്കുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശിതരൂരിന്റെ തലക്ക് പരിക്കേറ്റു

തിരുവനന്തപുരം ക്ഷേത്രത്തില്‍ തുലാഭാരം തൂക്കുന്നതിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റു. കാലിനും തലക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ വെച്ചാണ് സംഭവം. പഞ്ചസാരകൊണ്ടുള്ള തുലാഭാരമായിരുന്നു നേര്‍ച്ച. തുലാഭാരം തൂക്കുന്ന തുലാസിന്റെ കൊളുത്ത് പൊട്ടിവീഴുകയായിരുന്നു. ഈ സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകരും സഹോദരിയടക്കമുള്ള ബന്ധുക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇതിനിടെ ശശി തരൂരിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്. സ്ഥാനാര്‍ത്ഥി ഇന്ന് നടത്താനിരുന്ന പ്രചരണം നിര്‍ത്തിവെച്ചു

തിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തോടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കുണ്ടായ അപകടം കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Related Articles