പരപ്പനങ്ങാടിയില്‍ ബസ് ട്രക്കറിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

 

പരപ്പനങ്ങാടി:  അയ്യപ്പന്‍കാവ് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് ട്രക്കറിന് പിറികില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. തിങ്കളാഴച് വൈകീട്ട് മുന്ന് മണിയോടെയാണ് അപകടമുണ്ടായത്
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസ് സൈക്കിള്‍ യാത്രക്കാരനായ ഒരു ബാലനെ രക്ഷിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്കര്‍ തൊട്ടടുത്ത വീടിന്റെ മതിലിലിടിച്ചാണ് നിന്നത്. തിരക്കേറിയ ഈ ഭാഗത്ത് ആ സമയത്ത് എതിര്‍ ദിശയില്‍ നിന്നും വാഹനങ്ങള്‍ വരാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

Related Articles