വിഷുദിനത്തില്‍ ഇ.ടി.യുടെ ‘ചങ്ക് വിസിറ്റ് ചലഞ്ച്’

കോട്ടക്കല്‍: പൊന്നാനി ലോക്സഭ മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്ന് വിഷുദിനത്തില്‍ സ്ഥാനാര്‍ഥിയുടെ ക്യൂ ആര്‍ കോഡുള്ള അഭ്യര്‍ഥനയുമായി മണ്ഡലത്തിലെ യു. ഡി. വൈ. എഫ്, യു. ഡി. എസ്. എഫ് പ്രവര്‍ത്തകര്‍ വീടുകളിലെത്തും.

രാവിലെ 7 മണി മുതല്‍ 11 മണ്ി വരെ നാല് മണിക്കൂറിനുള്ളിലാണ് ചങ്ക്സ് വിസിറ്റ് ചലഞ്ച് നടക്കുന്നത്. ഈ സമയത്തിനുള്ളില്‍ മണ്ഡലത്തിലെ പുതുതായി ചേര്‍ത്ത 70000 കന്നിവോട്ടര്‍മാരെയും പ്രവര്‍ത്തകര്‍ നേരില്‍ കണ്ട് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ കന്നി വോട്ടര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ അഭ്യര്‍ഥന കത്ത് കൈമാറും. മണ്ഡലം, പഞ്ചായത്ത്, ബൂത്ത് തലങ്ങളില്‍ 1148 ബൂത്തുകളിലും ഒരേ സമയം ഒരു കന്നിവോട്ടര്‍ക്ക് കത്ത് കൈമാറി ഉദ്ഘാടനം നടക്കും.

പൊന്നാനി മണ്ഡലത്തില്‍ നടക്കുന്ന ചങ്ക്സ് വിസിറ്റ് ചലഞ്ചിന്റെ അഭ്യര്‍ഥന കത്ത് കൈമാറ്റം പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Related Articles