പൊന്നാനിയില്‍ കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍ : സഹോദരന്‍ പിടിയില്‍

പൊന്നാനി: കുടുംബ വഴക്കിനെത്തുടര്‍ന്ന് ജേഷ്ടാനുജന്‍മാര്‍ തമ്മിലുണ്ടായ അടിപിടിയിക്കിടെ യുവാവിന് കുത്തേറ്റു. സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ പൊന്നാനി ഈശ്വരമംഗലം കര്‍മ്മ റോഡ് സ്വദേശി പാലക്കല്‍ നസറുവിനെഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഹോദരന്‍ റാസിഖ് ആണ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അക്രമമുണ്ടായത്.

മദ്യപിച്ചെത്തിയ റാസിഖ് സഹോദരനുമായി വാക്കുതര്‍ക്കമുണ്ടാവുകയും, കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊന്നാനി താലൂക്കാശുപത്രിയിലും ,എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Related Articles