Section

malabari-logo-mobile

ഓര്‍ക്കുന്നു… തിരൂരങ്ങാടി പിഎസ്എംഒ കോളേജ് പാലായെ കൈപ്പിടിയിലൊതുക്കിയ കാപ്പന്റെ പഴയകാല സ്മാഷുകളെ..

HIGHLIGHTS : തിരൂരങ്ങാടി : പാലായിലെ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലേക്ക് കനത്ത ഷോട്ടുകള്‍ പായിച്ച മാണി സി കാപ്പന്‍ ഒരുകാലത്ത്

തിരൂരങ്ങാടി : പാലായിലെ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലേക്ക് കനത്ത ഷോട്ടുകള്‍ പായിച്ച മാണി സി കാപ്പന്‍ ഒരുകാലത്ത് തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ വോളിബോള്‍ ടീമിലെ
മിന്നും താരമായിരുന്നു.

1976-77ല്‍ കോളേജിലെ കായികവിഭാഗം മേധാവിയായിരുന്ന പ്രഫ. കെ.ടി അബ്ദുറഹിമാന്‍ എന്ന ബാവസാറുമായുള്ള ബന്ധമാണ് പാലാക്കാരന്‍ കാപ്പനെ തിരുരങ്ങാടിയില്‍ എത്തിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റില്‍ ഒരു വര്‍ഷം പ്രീഡിഗ്രിക്ക് പഠിച്ച കാപ്പന്‍ അടുത്ത വര്‍ഷം ജേഴ്‌സിയണിഞ്ഞത് പിഎസ്എംഒ ക്കുവേണ്ടിയായിരുന്നു. ആ വര്‍ഷം സി സോണ്‍ വിജിയികളായ പിഎസ്എംഒ മട്ടന്നൂരില്‍വെച്ച് നടന്ന ഇന്റര്‍സോണില്‍ മൂന്നാം സ്ഥാനം നേടി. കളത്തില്‍ നിറഞ്ഞാടിയ കാപ്പന്‍ കാലിക്കറ്റ് സര്‍വ്വകലാശാല ടീമില്‍ അംഗമായെന്ന് മാത്രമല്ല യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റനുമായി.

sameeksha-malabarinews

അക്കാലത്ത് പിഎസ്എംഓ കോളജ് സ്‌പോര്‍ട്‌സിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. അന്ന് മാണി സി കാപ്പനൊപ്പം വോളിബോള്‍ ടീമിലിണ്ടായിരുന്നവരില്‍ പലരും ഇന്നത്തെ പാലായിലെ വിജയവാര്‍ത്ത പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ ഓര്‍ത്തു . ഇന്ന് കോളേജിലെ മാനേജ്‌മെന്റ് കമ്മറ്റി സക്രട്ടറിയായ എം. കെ ബാവ, തേഞ്ഞിപ്പലം സ്വദേശി ശശീധരന്‍ നായര്‍, വടകര സ്വദേശികളായ ബഷീര്‍, സഹോദരന്‍ നാസര്‍, പരപ്പനങ്ങാടി സ്വദേശികളായ യുവി ശ്രീധരന്‍, ഇളയേടത്ത് ഹംസക്കോയ എന്നിവരായിരുന്ന ടീമിലെ മറ്റ് കളിക്കാര്‍ .

ഇതില്‍ ഇളയേടത്ത് ഹംസക്കോയ പിന്നീട് കളം മാറി ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയിലെ അക്കാലത്തെ അറിയപ്പെടുന്ന താരമായി മാറി. ഇന്റര്‍സോണ്‍ കളിക്കുമ്പോള്‍ മാണി സി കാപ്പന്റെ തകര്‍പ്പന്‍ സ്മാഷുകള്‍ ഇന്നുമോര്‍ക്കുന്നവെന്ന് ഹംസക്കോയ പറഞ്ഞു. കളത്തില്‍ ടീമിന്റെ നെടുനായകത്വം ഏറ്റെടുത്ത് ഒരു വണ്‍മാന്‍ഷോ തന്നെയെയായിരുന്നു കാപ്പന്‍ തടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

മാണി സി കാപ്പന്‍ എംഎല്‍എ ആകുന്നതോടെ പിഎസ്എംഒക്ക് അവകാശപ്പെടാവുന്ന എംഎല്‍എ മാരുടെ എണ്ണവും കൂടുകയാണ് ഇപ്പോള്‍ എംഎല്‍എമാര്‍ നാലായി അതിലൊരാള്‍ മന്ത്രിയും. കേരളത്തിന്റെ ഉന്നതവിദ്യഭ്യാസ മന്ത്രി കെടി ജലീല്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അധ്യാപകനുമായിരുന്നു. മണ്ണാര്‍കാട് എംഎല്‍എ എന്‍ ഷംസുദ്ധീനും, കൊണ്ടോട്ടി എംഎല്‍എ ടി.വി. ഇബ്രാഹിമും സൗദാബാദിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!