Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ കോഴിക്കടയില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍

HIGHLIGHTS : തിരൂരങ്ങാടി: മൂന്നിയൂര്‍ പാറേക്കാവ് ടൗണിലെ കോഴിക്കടയില്‍ മോഷണം നടത്തിയ പ്രതി പിടിയിലായ. എ.ആര്‍ നഗര്‍ പൂകയൂര്‍ സ്വദേശിയും ഉള്ളണം കോഴി കച്ചവടക്കാരനുമ...

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറേക്കാവ് ടൗണിലെ കോഴിക്കടയില്‍ മോഷണം നടത്തിയ പ്രതി പിടിയിലായ. എ.ആര്‍ നഗര്‍ പൂകയൂര്‍ സ്വദേശിയും ഉള്ളണം കോഴി കച്ചവടക്കാരനുമായി അബ്ദുല്‍ സലാം(25)ആണ് പിടിയിലായത്. വ്യഴായ്ച്ച പുലര്‍ച്ചെയാണ് പാറേക്കാവ് ടൗണിലെ ഇല്ലിക്കല്‍ സൈതലവിയുടെ ഉടമസ്ഥതയിലുള്ള കടയൂടെ പൂട്ട് പൊട്ടിച്ച് മോഷണം നടത്തിയത്.

കടയിലെ കാല്‍ ലക്ഷത്തിലതികം രൂപയുടെ കോഴികള്‍, പണമടങ്ങിയ നിരവധി പാസ്സ് ബുക്കുകള്‍, ത്രാസ്, ഇന്‍വേറ്റര്‍, കത്തി 5000 രൂപ, മറ്റു സാധന സാമഗ്രികള്‍ എന്നിവയെല്ലാം മോഷണം പോയിരുന്നു. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴി കച്ചവടക്കാരന്‍ കൂടിയായ പൂകയൂര്‍ സ്വദേശി സലാം പിടിയിലായിരിക്കുന്നത്. പരപ്പനങ്ങാടിയിലെ ഉള്ളണത്ത് വെച്ച് ഇയാളെ പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.

sameeksha-malabarinews

വിവിധ ഫാമുകളില്‍ നിന്നും കോഴി ഇറക്കുമതി ചെയ്ത് പണം നല്‍കാത്തതിനെ തുടര്‍ സലാമിന് കോഴി നല്‍കുന്നത് കോഴി മൊത്തവ്യാപാരികള്‍ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു കടകളിലുള്ള കോഴികള്‍ മോഷണം നടത്തിയാണ് ഇയാള്‍ കച്ചവടം ചെയ്തിരുന്നതെന്നാണ് പോലീസ് പറഞ്ഞു. അന്നേ ദിവസം തന്നെ ദേശീയപാത തലപ്പാറക്കടുത്തുള്ള വലിയ പറമ്പിലെ കോഴിക്കടയിലും പ്രതി മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.

നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിലാണ് ഇയാള്‍ മോഷണത്തിനായി എത്തിയിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങലില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ തിരൂരങ്ങാടി പോലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലവാണ് സലാം പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
പാറേക്കാവില്‍ തന്നെ കഴിഞ്ഞ ചൊവ്വാഴ്ച്ചയും മോഷണ ശ്രമം നടന്നിരുന്നു. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെ മൂന്നിയൂര്‍ പാറക്കാവ് സ്വദേശി ബീരാന്‍പടിയിലെ വാക്കത്തൊടിക കോയമ്മ കുട്ടിയുടെ വീട്ടിലെ മോഷണ ശ്രമം നടന്നിരുന്നത്. മോഷണ ശ്രമം തടയുന്നതിനിടെ കോയമ്മക്കുട്ടിയുടെ മകന്‍ റാഷിദിന്റെ ഭാര്യ ഫാത്തിമ തസ്നിയുടെ കൈക്ക് മോഷ്ടാവ് കത്തി കൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ സലാമിന് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!