തിരൂര്‍: ഹോട്ടലില്‍ ജീവനക്കാരനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി പിടിയിലായി. താനൂര്‍ ഒട്ടുമ്പുറം സ്വദേശിയായ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അസറുദ്ദിന്‍(23)ആണ് അറസ്റ്റിലായത്.
തിരൂര്‍ ബസ്സ്റ്റാന്റിനടുത്തുള്ള സിറ്റി ഹോട്ടലിലെ കാഷ് കൗണ്ടറിലിരിക്കുകയായിരുന്ന റഹ്മത്തുള്ള എന്ന ജീവനക്കാരനെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് രൂപ അപഹരിക്കുകയായിരുന്നു.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




