ഹൈദരബാദ് സര്‍വ്വകലാശാലയില്‍ ലാല്‍-നീല്‍ സലാം: എബിവിപിയില്‍ നിന്നും യൂണിയന്‍ പിടിച്ചെടുത്ത് ഇടത് ദളിത് ആദിവാസി വിദ്യാര്‍ത്ഥി സഖ്യം

ഹൈദരബാദ് സര്‍വ്വകലാശാലയില്‍ ലാല്‍-നീല്‍ സലാം:

ഹൈദരബാദ് ; ഹൈദരബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ സ്റ്റുഡന്റസ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ ഇടത്-ദളിത്-ആദിവാസി വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ്മക്ക് വന്‍ വിജയം.
എസ്എഫ്‌ഐ, അബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍, ഡിഎസ്‌യു, ട്രൈബല്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ സഖ്യമാണ് മുഖ്യ എതിരാളിയായ എബിവിപി, ഒബിഎസ്എഫ്, എസ്എല്‍വിഡി സഖ്യത്തെ പരാജയപ്പെടുത്തിയത്.
സെപ്റ്റംബര്‍ 26ന് നടന്ന തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു.
എസ്എഫ്‌ഐയുടെ അഭിഷേക് നന്ദനാണ് പുതിയ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. അഭിഷേകിന് 2205 വോട്ട് ലഭിച്ചു. തൊട്ടടുത്ത എബിവിപി സ്ഥാനാര്‍ത്ഥിക്ക 1200 വോട്ടാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് ശ്രീചരണ്‍ എബിവിപിയിലെ ലീലാകിരണിനെയാണ് പരാജയപ്പെടുത്തിയത്.
എസയുടെ ഗോപി സ്വാമി(ജനറല്‍ സക്രട്ടറി), ടിഎസ്എഫിന്റെ റാത്തോഡ് പ്രദീപ്(ജോ.സെക്രട്ടറി), പ്രിയങ്ക (കള്‍ച്ചര്‍ സക്രട്ടറി), സോഹേല്‍ അഹമ്മദ്( സ്‌പോര്‍ട്‌സ് സെക്രട്ടറി) എന്നിവരും ഈ സഖ്യത്തിന്റെ പാനലില്‍ വിജയിച്ചു. ഈ സീറ്റുകളല്ലാം ആയിരത്തിലധികം വോട്ടിനാണ് ഈ സഖ്യം വിജയിച്ചത്.

2018ല്‍ മുഴുവന്‍ സീറ്റും എബിവിപി സഖ്യമായിരുന്നു വിജയിച്ചത്.

കഴിഞ്ഞ വര്‍ഷം അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ എംഎസ്എഫ് എസ്‌ഐഒ സഖ്യത്തോടൊപ്പമായിരുന്നു. ഇത്തവണ അവര്‍ മതേതരസഖ്യത്തോടൊപ്പം അണിചേരുകയായിരുന്നു.

വോട്ടെണ്ണലിന്റെ ആദ്യ 25 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ വിജയം ഉറപ്പാക്കിയ ലാല്‍ നീല്‍സഖ്യം ആഘോഷം തുടങ്ങിയിരുന്നു.

Share news
error: Content is protected !!
Scroll to Top