Section

malabari-logo-mobile

തിരൂരങ്ങാടി സിവില്‍സ്‌റ്റേഷന്‍ ശൗച്യാലയം ജനകീയസമതി പ്രവര്‍ത്തകര്‍ വൃത്തിയാക്കി

HIGHLIGHTS : തിരൂരങ്ങാടി :സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായിരുന്ന വൃത്തിഹീനമായിക്കിടന്നിരുന്ന തിരൂരങ്ങാടി

tirurangadiതിരൂരങ്ങാടി :സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായിരുന്ന വൃത്തിഹീനമായിക്കിടന്നിരുന്ന തിരൂരങ്ങാടി മിനി സിവല്‍ സ്റ്റേഷനകത്തെ ടോയ്‌ലെറ്റുകള്‍ കരിമ്പില്‍ ജനകീയസമിതി പ്രവര്‍ത്തകര്‍ വൃത്തിയാക്കി. അധികൃതരുടെ കടുത്ത അനാസ്ഥമുലം ഏറെക്കാലമായി ഈ മൂത്രപ്പുരകള്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
അഞ്ചോളം സര്‍്‌ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തികുന്ന മിനിസ്റ്റേഷനിലെ ഈ മൂത്രപ്പുരകള്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയതോടെ ജനകീയ സമിതയുടെ പ്രവര്‍ത്തകര്‍ കളകട്രറടക്കമടക്കമുള്ള അധികാരികള്‍ക്ക്‌ രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടാകത്തതിനെ തുടര്‍ന്ന്‌ സമിതി പ്രവര്‍ത്തകര്‍ നേരിട്ട്‌ ശുചീകരണത്തിനിറങ്ങുകയായിരുന്നു. എസ്‌ടി ഇമ്രാന്റെ നേതൃത്വത്തിലാണ്‌ യുവാക്കള്‍ ശുപീകരണത്തിനായിറങ്ങിയത്‌.

നിരവധി ആവിശ്യങ്ങള്‍ക്കായി മണിക്കുറുകളോളം സിവില്‍ സ്‌റ്റേഷനില്‍ ചിലവഴിക്കേണ്ടിവരുന്ന സത്രീകളടക്കമുള്ളവര്‍ക്ക്‌ പ്രാധമികകത്യങ്ങള്‍ നിര്‍വഹിക്കണമെങ്ങില്‍ സമീപത്ത വീടുകളെ ആശ്രയിക്കേണ്ട ഗതികേടായിരുന്നു.ഇതുവരെയുണ്ടായിരുന്നത്‌

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!