തിരൂരങ്ങാടി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടർ ക്ഷണിക്കാൻ കെ.പി എ മജീദ് എം എൽ എയുടെ അധ്യക്ഷതയിൽ മലപ്പുറത്ത് വാട്ടർ അതോറിറ്റി പ്രൊജക്ട് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു, എത്രയും വേഗത്തിൽ ആശുപത്രി
കുടിവെള്ള പ്രശ്നം പരിഹരിക്കും, അടുത്ത ദിവസം തന്നെ ടെണ്ടർ ക്ഷണിക്കും, എസ്റ്റിമേറ്റ് തയ്യാറായി, 14 കോടി രൂപയുടെ
കല്ലക്കയം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികൾ ഉടൻ സാങ്കേതികാനുമതിക്ക് സമർപ്പിക്കും, 14.56 കോടി രൂപയുടെ അമൃത് പദ്ധതിയും വേഗത്തിലാക്കുമെന്നും യോഗത്തില്‍ തീരുമാനമായി.
നഗരസഭസ്ഥിരം സമിതി അധ്യക്ഷ രായ സി.പി ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, സൂപ്രണ്ടിംഗ് എഞ്ചിനിയർ വി,പ്രസാദ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ അബ്ദുറഷീദ്, കെ,അജ്മൽ, കെ നാരായണൻ,ടി, കെ നാസർ പങ്കെടുത്തു,




