‘യുദ്ധം പരിഹാരമല്ല സമാധാനമാവട്ടെ ജീവിതം’ എസ്എന്‍എം സ്‌കൂളില്‍ യുദ്ധവിരുദ്ധ കേമ്പയിന്‍

പരപ്പനങ്ങാടി: എസ്എന്‍എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നാഷണല്‍
സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ‘യുദ്ധം പരിഹാരമല്ല
സമാധാനമാവട്ടെ ജീവിതം’എന്ന സന്ദേശത്തില്‍ യുദ്ധവിരുദ്ധ ചിത്രരചനാ കേമ്പയിന്‍ നടത്തി.

ഹിരോഷിമാ , നാഗസാക്കി ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടി യുദ്ധവിരുദ്ധ സന്ദേശം എഴുതിക്കൊണ്ട് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പിടിഎ പ്രസിഡന്റ് അഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരനും നാടക സംവിധായകനുമായ സുബ്രമഹ്ണ്യന്‍ അരിയല്ലൂര്‍ മുഖ്യാതിഥിയായിരുന്നു. മാനേജര്‍ മുഹമ്മദ് അഷറഫ്, പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ എ, എച്ച്എം ബെല്ല ജോസ് എന്നിവര്‍ സംബന്ധിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. എന്‍എസ്എസ് ലീഡര്‍ സിനാന്‍ നന്ദി പറഞ്ഞു.  ഹയര്‍ സെക്കണ്ടറി,ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി അമ്പതിലേറെ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ കേമ്പയിനില്‍ പങ്കാളികളായി.

Share news
error: Content is protected !!
Scroll to Top