തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ചെമ്മാട് ലഹരി വിരുദ്ധ സന്ദേശ യാത്ര നടന്നു . സന്ദേശ യാത്രക്ക് വികസന സമിതി ചെയര്‍മാനും തിരുരങ്ങാടി എംഎല്‍എയുമായ കെപിഎ മജീദ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ തിരുരങ്ങാടി തഹസില്‍ദാര്‍ സാദിഖ് പിഒ തിരുരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി , താലൂക്ക് വികസനസമിതി അംഗങ്ങളായ കൊല്ലഞ്ചേരി അബ്ദുല്‍ ജലീല്‍ , കൃഷ്ണന്‍ മാസ്റ്റര്‍ , ഇരുമ്പന്‍ സൈതലവി, എഞ്ചിനീയര്‍ മൊയ്ദീന്‍ കുട്ടി ,കേശവന്‍ , സൈദു മുഹമ്മദ് , കമ്മു കൊടിഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ , സര്‍ക്കാര്‍ ജീവനക്കാര്‍ , പൊലീസ് എക്സൈസ് , മോട്ടോര്‍ വാഹന വകുപ്പ് , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ , റെഡ് ക്രോസ്സ് , രാഷ്ട്രീയ മത സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , എസ്പിസി, ജെആര്‍സി , സ്‌കൗട്ട് , ഗൈഡ്സ് എന്നിവര്‍ പങ്കെടുത്തു.
മമ്പുറം ബൈപാസില്‍ നിന്നും തുടങ്ങി ചെമ്മാട് കല്ലു പറമ്പന്‍ ബസ് സ്റ്റാന്റില്‍ സമാപിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സമാപന യോഗം ബഹു :തിരൂരങ്ങാടി എംഎല്‍എ കെ.പി.എ.മജീദ് അഭിസംബോധനം ചെയ്തു.
താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി, തഹസില്‍ദാര്‍ പി.ഒ. സാദിഖ്, കൊല്ലഞ്ചേരി അബ്ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ. ബിജു അവബോധന ക്ലാസ്എടുത്തു.




