Section

malabari-logo-mobile

തൊഴിലവസരങ്ങൾ; കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

HIGHLIGHTS : employment opportunities; Medical Officer Interview on 4th

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന് കീഴില്‍ ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്റ് അക്വാറ്റിക് എക്കോ സിസ്റ്റം പ്രൊജക്ട് 2022-22 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോര്‍ഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  സംസ്ഥാന അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സറ്റി/ഫിഷറീസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഫ്എസ്എസി, അക്വകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ/ സുവോളജിയിലോ ബിരുദാനന്തര ബിരുദം ഗവണ്‍മെന്റ് വകുപ്പ്/ സ്ഥാപനത്തില്‍ അക്വാകള്‍ച്ചറല്‍ സെക്ടറില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10.30 ന് ഉണ്യാല്‍ നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിങ് സെന്റര്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍ : 0494  2666428.
കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദം, ടാലി, എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്കൗണ്ടിങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. സി.ഡി.എസുകള്‍ക്ക് കീഴിലുള്ള അയല്‍ക്കൂട്ട അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം, ആശ്രയ കുടുംബാംഗം, ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഏഴ് ഒഴിവുകള്‍ കൂടാതെ പ്രതീക്ഷിത ഒഴിവുകളുമാണ് ഉള്ളത്. പ്രായപരിധി 20നും 35നും ഇടയിലായിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org ലോ ലഭിക്കും. നവംബര്‍ 11ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷാ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി സി.ഡി.എസ് ചെയര്‍പേഴ്സന്റെ അല്ലെങ്കില്‍ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ആണ് നല്‍കേണ്ടത്. അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിവില്‍സ്റ്റേഷന്‍ മലപ്പുറം-676505 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0483 2733470.
എല്‍.പി.എസ്.ടി ഒഴിവ്
എ.എല്‍.പി.എസ് കോട്ടക്കുന്നില്‍ ഒഴിവുള്ള രണ്ട് എല്‍.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 31ന് രാവിലെ 10.30 ന് വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി എത്തണം.

ഐസിഫോസ്സിൽ കരാറടിസ്ഥാനത്തിൽ  നിയമനം

sameeksha-malabarinews

ഐ.ടി. വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ  ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ് വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

റിസർച്ച് അസോസിയേറ്റ് തസ്തികയിൽ കുറഞ്ഞത് നാലു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം  35000 – 45000 രൂപ. റിസർച്ച് അസ്സിസ്റ്റന്റ് തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. വേതനം 25000 – 35000.

പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി. എസ് സി / എം. എസ് സി/ എം.സി.എ/ എം.ബി.എ/ എം.എ ബിരുദധാരികൾക്ക് നവംബർ 5ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

ലാബ് അസ്സിസ്റ്റന്റ്, പെയ്ഡ് ഇന്റേൺഷിപ്പ്, അപ്രന്റീസ് എന്നിവരേയും  കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 51 അഗ്രിക്കൾച്ചറൽ എൻജിനീയർമാരെ നിയമിക്കുന്നു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കൾച്ചറൽ എൻജിനിയർമാരെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം.  നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള ഫീൽഡ് സർവേയ്ക്ക് വേണ്ടി മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരു എൻജിനിയർ എന്ന നിലയിലാണ് നിയമനം. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്ങിൽ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത.  തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും സാങ്കേതിക മികവിനും നിയമനം സഹായകമാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

നീരുറവ് പദ്ധതിയിലൂടെ നിലവിൽ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ്. അടുത്ത ഘട്ടത്തിൽ 941 പഞ്ചായത്തിലെയും ജലാശയങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ ജലാശയങ്ങളുടെയും കൈവഴികളുടെയും വിശദമായ മാസ്റ്റർ പ്ലാൻ ഇതിനായി തയ്യാറാക്കണം. ഓരോ പ്രദേശത്തിന്റേയും ഭൂമിശാസ്ത്രവും, ഭൂഗർഭജലവും, ഭൂവിനിയോഗക്രമവുമെല്ലാം പരിശോധിച്ച് മാത്രമേ ഇത് തയ്യാറാക്കാനാകൂ. ജിഐഎസ് സംവിധാനമുൾപ്പെടെ ഉപയോഗിച്ചാകും പ്രവൃത്തി. ഈ പ്രക്രിയ ഫലപ്രദമായി നടത്താനാണ് സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭ്യമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജലാശയ സംരക്ഷണത്തിനുള്ള ഡിപിആർ ഈ എൻജിനിയർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കും.

സൈക്കോളജി അപ്രന്റിസ്

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ സൈക്കോളജി അപ്രന്റിസിന്റെ താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ നവംബർ 2ന് 11 മണിക്ക് നടക്കും. സൈക്കോളജിയിൽ റഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിലോ കൗൺസിലിംഗിലോ ഉള്ള  യോഗ്യത, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ  രേഖകളും പകർപ്പുകളും സഹിതം പ്രിൻസിപ്പലിന്റെ ചേംബറിൽ എത്തണം.

ഗസ്റ്റ് അധ്യാപക താത്കാലിക നിയമനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ മൂന്നിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

 

മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ 4ന്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് നവംബർ 4ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

റിസര്‍ച്ച് ഓഫീസര്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍  റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/മൈക്രോബയോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി/   എം.എസ്.സി, എം.എല്‍.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.  താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍  നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0483 2762037.
ഒ.ആര്‍.സി സൈക്കോളജിസ്റ്റ്  നിയമനം
ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍  ഒ.ആര്‍.സി സൈക്കോളജിസ്റ്റ്  തസ്തികയില്‍ ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.   സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജിയുള്ള ബിരുദാനന്തര ബിരുദം, ചൈല്‍ഡ്ഹുഡ് ഇമോഷണല്‍ ഡിസോഡേഴ്‌സ് മേഖലയില്‍ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഒക്ടോബര്‍ ഒന്നിന് 36 വയസ് കവിയരുത്. 29535  രൂപയാണ് പ്രതിഫലം. യോഗ്യരായവര്‍ അപേക്ഷാഫോം പൂരിപ്പിച്ച്  ബയോഡാറ്റ,  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ ശരിപകര്‍പ്പുകളും ആറ് മാസത്തിനകം എടുത്ത ഒരു  കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി കാര്‍ഡ്  എന്നിവ  സഹിതം നിര്‍ദിഷ്ട അപേക്ഷാ ഫോമില്‍  നവംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ  യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും  നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ എട്ട്. അപേക്ഷകള്‍ http://wcd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍:  0483 2978888, 8281899469.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!