ഗുജറാത്ത്: മുടിവെട്ടുന്നതിനിടെ 18കാരന് ഗുരുതരമായി പൊള്ളലേറ്റു. ഫയര്‍ ഹെയര്‍കട്ട് തീ ഉപയോഗിച്ച് മുടി വെട്ടുന്നതിനിടെയാണ് യുവാവിന് തലക്ക് പൊള്ളലേറ്റത്. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വാപി നഗരത്തിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
മുടി വെട്ടുന്നതിന്റെ ഭാഗമായി 18 കാരന്റെ മുടിയില്‍ തീ കൊളുത്തി. എന്നാല്‍ തീ അനിയന്ത്രിതമായി ആളിക്കത്തി. കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റ യുവാവിനെ വാപ്പിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാപിയിലെ ഭഡക്മോറ സ്വദേശിയായ യുവാവ് ഫയര്‍ ഹെയര്‍കട്ടിനായാണ് സലൂണില്‍ എത്തിയത്. പരിക്കേറ്റയാളുടെയും ഹെയര്‍ ഡ്രസറുടെയും മൊഴിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാഥമിക വിവരമനുസരിച്ച്, മുടിവെട്ടുന്നതിനായി തലയില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തു പ്രയോഗിച്ചതിനെ തുടര്‍ന്നാണ് തീ അനിയന്ത്രിതമായി പടര്‍ന്നതെന്നും ഇതാണ് ഗുരുതരമായി പൊള്ളലേല്‍ക്കാന്‍ കാരണണെന്നും പൊലീസ് പറഞ്ഞു. ഉപയോഗിച്ച രാസവസ്തു ഏതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ફાયર હેરકટિંગ કરાવતા પહેલા જોઈ લો આ વિડિયો..! વાપીના યુવકને વાળ સાથે અખતરો કરવો ભારે પડ્યો#Vapi #FireHairCutting #Viral #CGnews pic.twitter.com/Dg4bIJ0Ihs
— ConnectGujarat (@ConnectGujarat) October 27, 2022




