കോഴിക്കോട്: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച പണവുമായി രണ്ടുപേര്‍ പിടിയിലായി. 1063200 രൂപയുമായാണ് രണ്ട് പേര്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായത്. തിരൂരങ്ങാടി സ്വദേശികളായ നിസ്സാര്‍(36), അബ്ദുള്‍ നാസര്‍(36) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ലോറിയില്‍ നിന്നുമാണ് ഇന്ന് രാവിലെ പണം പിടികൂടിയത്. പണവും പിടികൂടിയവരെയും പോലീസിന് കൈമാറുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുത്തങ്ങ എക്‌സൈസ്ഇന്‍സ്‌പെക്ടര്‍ പി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി പി ശിവന്‍, റ്റി ബി അജീഷ്, സിഇഒമാരായ എ എം ബിനുമോന്‍, അഭിലാഷ് ഗോപി എന്നിവരാണ് പണം പിടികൂടിയത്.
വയനാട്ടില്‍ കുഴല്‍പണവുമായി തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍