Section

malabari-logo-mobile

തദ്ദേശ തിരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച

HIGHLIGHTS : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 395 തദ്ദേശസ്ഥാപനങ്ങളിൽ 6,911 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്് നടക്കുന്നത്. 41,58,341 ...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 395 തദ്ദേശസ്ഥാപനങ്ങളിൽ 6,911 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്് നടക്കുന്നത്. 41,58,341 പുരുഷൻമാരും 46,68,209   സ്ത്രീകളും 70 ട്രാൻസ്‌ജെന്റേഴ്‌സും അടക്കം 88,26,620 വോട്ടർമാരാണ് ഒന്നാം ഘട്ടത്തിലുള്ളത്.  ഇതിൽ 42,530 പേർ  കന്നി വോട്ടർമാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
*തിരഞ്ഞെടുപ്പ് വിശദാംശങ്ങൾ ഡിസംബർ ആറിലെ (6.12.2020) കണക്കുകൾ അടിസ്ഥാനമാക്കി
ഒന്നാം ഘട്ടത്തിലെ വോട്ടർമാരുടെ എണ്ണം
ഡിസംബർ എട്ടിന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ആകെ 88,26,620 വോട്ടർമാർ. 41,58,341 പുരുഷൻമാരും 46,68,209 സ്ത്രീകളും 70 ട്രാൻസ്ജൻന്റേഴ്‌സുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!