ലഖ്‌നൗ:സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കസ്റ്റഡിയില്‍. യു പിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പോലീസ് ഇദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ലഖ്‌നൗവിലെ വിക്രമാദിത്യ മാര്‍ഗിലെ തന്റെ വസതിക്ക് മുന്നില്‍ നടന്ന ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടയിണ് നടപടി.
അഖിലേഷ് യാദവ് ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
കര്‍ഷകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കുന്നത് പോലീസ് തടഞ്ഞതോടെയാണ് അഖിലേഷ് യാദവ് വീടിന് മുന്നില്‍ കര്‍ഷകര്‍ നടത്തുന്ന ധര്‍ണയിലിരുന്ന് പ്രതിഷേധിച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന കിസാന്‍ യാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു.




