കൊല്ലം :കൊല്ലം മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ ആണ് കുത്തേറ്റ് മരിച്ചത്. കൊല നടത്തിയ പട്ടം തുരുത്ത് സ്വദേശി അശോകനെ പൊലീസ് അറസ്റ്റു ചെയ്തു.
രാഷ്ട്രീയകൊലപാതകമാണെന്നാണ് സിപിഎം ന്റെ ആരോപണം . ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കും. മണ്‍റോതുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ പകല്‍ ഒന്നു മുതല്‍ വൈകിട്ട് 4 വരെയാണ് ഹര്‍ത്താല്‍.
എന്നാല്‍ ബിജെപി ആരോപണങ്ങളെ തള്ളിക്കളയുകയാണ്. വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് ബിജെപി യുടെ നിലപാട് .
രാഷ്ട്രീയ കാരണമാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടില്ല.എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു .




