Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ റാഗിങ്ങിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

HIGHLIGHTS : തിരൂരങ്ങാടി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗ് ചെയ്തതായി പരാതി. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൊടിഞ്ഞി സ്വദ...

തിരൂരങ്ങാടി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗ് ചെയ്തതായി പരാതി. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൊടിഞ്ഞി സ്വദേശി പാലക്കാട്ട് ഷാഹിദിന്റ മകന്‍ ഷാഹിന്‍ (16)നാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിന് വിധേയമായി മര്‍ദ്ദനമേറ്റത്.

ഇരുപതോളം വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി ക്രൂരമായി മര്‍ദ്ധിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തതായി രക്ഷിതാവ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. നിരവധി തവണ ഈ അക്രമി സംഘം സ്‌കൂളില്‍ അക്രമം അഴിച്ചുവിട്ടുണ്ട്.

sameeksha-malabarinews

സ്‌ക്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരിക്കെ അതിക്രമിച്ചു കയറി സ്റ്റേജ് തകര്‍ത്ത സംഭവവും, ഏതാനം ആഴ്ചകള്‍ക്ക് മുന്‍പ് പ്ലസ് വണ്‍ കോമേഴ്‌സിലെ ഒരു ഡിവിഷനില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെയുള്ളവരെ അക്രമിച്ച സംഭവവും ഉണ്ടായിരുന്നത്രെ. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!