പ്രഥമ മലപ്പുറം അന്തര്‍ ജില്ല ട്വന്റി-ട്വന്റി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് : പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബിന് കിരീടം

പെരിന്തല്‍മണ്ണ: ഇന്ന് നടന്ന പ്രഥമ അന്തര്‍ ജില്ല ട്വന്റി-ട്വന്റി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്’ ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ് കുന്നപ്പള്ളി ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത പരപ്പനങ്ങാടി 128 റണ്‍സെടുത്തു. അബ്ദുല്‍ റമീസ് 42 ഉം സാലിഖ് 27 ഉം റണ്‍സെടുത്തു. ഫര്‍ഹാന്‍ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കുന്നപ്പള്ളി 78 ന് എല്ലാവരും പുറത്തായി. പരപ്പനങ്ങാടിയുടെ റിയാസ് ഹാട്രിക്കടക്കം 4 വിക്കറ്റുകള്‍ നേടി. അബ്ദുല്‍ ബാരിയും 4 വിക്കറ്റ് നേടി.

ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി കുന്നപ്പള്ളിയിലെ റഫീഖിനേയും ബൗളറായി യു സി റിയാസിനെയും വിക്കറ്റ് കീപ്പറായി സാലിഖിനേയും തിരഞ്ഞെടുത്തു. മാന്‍ ഓഫ് ദ മാച്ചായി റിയാസിനെ തിരഞ്ഞെടുത്തപ്പോള്‍ റമീസ് ടൂര്‍ണ്ണമെന്റിലെ താരമായി. മുന്‍ കെസിഎ സിക്രട്ടറി പി. ഹരിദാസ് സമ്മാനദാനം നിര്‍വ്വഹിച്ചു.

Share news
error: Content is protected !!
Scroll to Top