Section

malabari-logo-mobile

ശബരിമല യുവതീപ്രവേശം : ഏഴംഗ വിശാല ഭരണഘടന ബഞ്ചിലേക്ക്

HIGHLIGHTS : ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന ദീപക് മിശ്രയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പുനപരിശോധനഹര്‍ജികള്‍ സുപ്രീംകോടതി വിശാല ഏഴംഗ...

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന ദീപക് മിശ്രയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പുനപരിശോധനഹര്‍ജികള്‍ സുപ്രീംകോടതി വിശാല ഏഴംഗബഞ്ചിന് വിടാന്‍ തീരുമാനം. ഇത് ഏകകണ്ഠമായ വിധിയല്ല. രണ്ട് ജഡ്ജിമാര്‍ ഇതിനോട് വിയോജിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് വിധി പറഞ്ഞത്.
65 ഹരജികളാണ് ഇതുവരെ പരിഗണിച്ചത്. ഇതില്‍ 56 പുനപരിശോധന ഹര്‍ജികളാണ് പരിഗണിച്ചത്.

ജസ്റ്റിസുമാരായ ചന്ദ്രചൂഡനും, നരിമാനുമാണ് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നു, ചീഫ് ജസ്റ്റിസ് രഞ്ജന്‍ഗോഗോയ്്, ഇന്ദു മല്‍ഹോത്ര, ഖാന്‍വില്‍ക്കറുംമാണ് ഏഴംഗബെഞ്ചിന് വിടണമെന്ന തീരുമാനത്തിലെത്തിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് വിധി പറഞ്ഞത്.
65 ഹരജികളാണ് ഇതുവരെ പരിഗണിച്ചത്. ഇതില്‍ 56 പുനപരിശോധന ഹര്‍ജികളാണ് പരിഗണിച്ചത്. തുറന്ന കോടതിയിലാണ് വിധി പറഞ്ഞത്

sameeksha-malabarinews

മതാചാരങ്ങളില്‍ കോടതിക്ക് എത്രമാത്രം ഇടപെടാന്‍ സാധിക്കും എന്നായിരിക്കും വിശാലബെഞ്ച് ആദ്യം പരിശോധിക്കുക.

എന്നാല്‍ 2018 ലെ യുവതിപ്രവേശന വിധിയില്‍ സ്റ്റേയില്ല. തല്‍സ്ഥിതി തുടരുമെന്നാണ്് ആദ്യവിവരങ്ങള്‍ പുറത്തുവരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!