Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ ‘പുര’ പദ്ധതിക്ക് തുടക്കമാവുന്നു

HIGHLIGHTS : തിരൂരങ്ങാടി : ഗ്രാമീണമേഖലയില്‍ നഗര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച '...

downloadതിരൂരങ്ങാടി : ഗ്രാമീണമേഖലയില്‍ നഗര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ‘പുര’പദ്ധതിയുടെ ആദ്യഘട്ടത്തിന് തിരൂരങ്ങാടിയില്‍ ഏപ്രിലില്‍ തുടക്കമാവും.

ഇതിന്റെ ഭാഗമായി ദേശീയതലത്തില്‍ ജനപ്രതിനിധികള്‍ക്കും, ഉദേ്യാഗസ്ഥര്‍ക്കും പരിശീലനം നല്‍കാനുള്ള ചുമതല തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷനാണ് (കില).

sameeksha-malabarinews

നാല് സംസ്ഥാനങ്ങളിലെ ആറ് ഗ്രാമങ്ങളിലാണ് ആദ്യഘട്ടം പരീക്ഷാണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യം, ഗതാഗതം ഊര്‍ജ്ജം, വാര്‍ത്താവിനിമയം എന്നിവയില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പദ്ധതിയിലെ പ്രധാന ലക്ഷ്യം. ആദ്യഘട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!