വിഎം സുധീരന് എന്‍എസ്എസ് ആസ്ഥാനത്ത് അവഗണന

vm sudeeranപെരുന്ന : കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്ത് അവഗണന. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ സുധീരനെ കാണാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സുകുമാരന്‍ നായരെ കാണാതെ സുധീരന്‍ മടങ്ങി.

കെപിസിസി പ്രസിഡന്റായതിന് ശേഷം ആദ്യമായാണ് സുധീരന്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്. സുധീരനൊപ്പം കേന്ദ്രമന്ത്രി കൊടികുന്നില്‍ സുരേഷും ഉണ്ടായിരുന്നു.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയപ്പോഴും സുകുമാരന്‍നായര്‍ ഉള്‍പ്പെടെയുള്ള എന്‍എസ്എസ് നേതാക്കള്‍ അകലം പാലിച്ചത് ചര്‍ച്ചയായിരുന്നു.

നേരത്തെ രമേശ് ചെന്നിത്തലയോടും ഇപ്പോള്‍ വിഎം സുധീരനോടും സുകുമാരന്‍ നായരുടെ സമീപനം രാഷ്ട്രീയ കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

 

Related Articles