Section

malabari-logo-mobile

സാമ്പത്തിക ഞെരുക്കം; പ്രതിരോധ ചിലവുകള്‍ കുറക്കാന്‍ അമേരിക്കന്‍ തീരുമാനം

HIGHLIGHTS : വാഷിങ്ടണ്‍ : വന്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് പ്രതിരോധ രംഗത്തെ ചിലവുകള്‍ വെട്ടികുറക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സൈനികരു...

wall-street_1957705cവാഷിങ്ടണ്‍ : വന്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് പ്രതിരോധ രംഗത്തെ ചിലവുകള്‍ വെട്ടികുറക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സൈനികരുടെ എണ്ണം കുറക്കാനും കാലപ്പഴക്കം ചെന്ന പോര്‍ വിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും തീരുമാനിച്ചു.

നിലവിലെ സൈനികരുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായി ചുരുക്കുമെന്ന് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിന് ശേഷം അമേരിക്ക നടത്തുന്ന ഏറ്റവും വലിയ വെട്ടികുറക്കല്‍ നടപടിയാണ് ഇപ്പോഴത്തേത്.

sameeksha-malabarinews

ഇറാക്ക് അഫ്ഗാന്‍ യുദ്ധങ്ങള്‍ വരുത്തിവെച്ച സാമ്പത്തിക ബുദ്ധിമുട്ടാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ ഈ പുതിയ തീരുമാനം യാഥാര്‍ത്ഥ്യമാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!