തിരൂരങ്ങാടിയില്‍ ഇന്ന്‌ 10 പോലീസുകാര്‍ക്ക്‌ കോവിഡ്‌

തിരൂരങ്ങാടി:  തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെ പത്ത്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. എസ്‌ഐ, എഎസ്‌ഐ, 3 സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍, 5 സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പീഡനക്കേസില്‍ പിടിയിലയാ പ്രതിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ്‌ ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പോലീസുകാര്‍ പരിശോധന നടത്തിയത്‌. തുടര്‍ന്ന 12 പേര്‍ക്ക്‌ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

ഇതോടെ തിരൂരങ്ങാടി സ്‌റ്റേഷനിലെ 22 പോലീസുകാര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇനി ആറോളം ഉദ്യോഗ്‌സ്ഥരുടെ പരിശോധന ഫലം വരാനുണ്ട്‌. ഇവര്‍ സ്വയം നിരീക്ഷണത്തിലാണ്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •