12 കോടിയുടെ തിരുവോണ ബംപറടിച്ചത്‌ ഇടുക്കി സ്വദേശിയായ 24കാരന്‌

കൊച്ചി:  ഇന്നലെ മുതല്‍ കേരളം തിരഞ്ഞുകൊണ്ടിരിക്കുന്ന ആ ഭാഗ്യവാനെ കണ്ടെത്തി. ഇത്തവണത്തെ കേരള സര്‍ക്കാരിന്റെ ഓണം ബംമ്പറിടിച്ചത്‌ കൊച്ചി കലവൂരില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയായ അനന്തുവിന്‌. 24കാരനായ അനന്തു ഏറണാകുളം ഏളംകുളത്തെ ക്ഷേത്ത്രത്തില്‍ ജോലി ചെയ്‌തുവരികയാണ്‌.

 

ഇദ്ദേഹമിടുത്ത ടിബി 173964 നമ്പര്‍ ടിക്കറ്റിനാണ്‌ സമ്മാനം ലഭിച്ചത്‌. നികുതിയും ഏജന്റ്‌ കമ്മീഷനും കിഴഇച്ച്‌ 7 കോടി 56 ലക്ഷം രൂപ അനന്തുവിന്‌ ലഭിക്കും.

എറണാകുളം കച്ചേരിപ്പടിയില്‍ തെരുവില്‍ ലോട്ടറിടിക്കറ്റ്‌ കച്ചവടം ചെയ്യുന്ന തമിഴ്‌നാട്‌ സ്വദേശി അളഗര്‍ സ്വാമിയില്‍ നിന്നാണ്‌ അനന്തു ടിക്കറ്റെടുത്തത്‌. വിഘ്‌നേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നുമാണ്‌ അളഗര്‍ സ്വാമി ടിക്കറ്റെടുത്ത്‌ വില്‍പ്പന നടത്തുന്നത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •