HIGHLIGHTS : Tirurangadi Oriental School was raided and the accused was brought for evidence
തിരൂരങ്ങാടി: സ്‌കൂള്‍ ഓഫീസുകള്‍ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു.
2021 നവംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. രാത്രി മഞ്ചേരി ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 90,360 രൂപ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ മൂവാറ്റുപുഴ പായിപ്പുറം കാനാപറമ്പില്‍ ജലീല്‍ എന്ന വീരാന്‍കുഞ്ഞിനെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതിക്കെതിരെ തൃശൂര്‍, പാലക്കാട് ജില്ലകളിലും സമാനമായ കേസ് നിലവിലുണ്ട്.

തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ മാസം മോഷണം നടത്തിയിരുന്നു. സ്‌കൂള്‍ ഓഫീസും സ്റ്റാഫ് റൂമും കുത്തിത്തുറന്നെങ്കിലും സ്റ്റാഫ് റൂമില്‍ ഒരു സ്റ്റാഫ് സൂക്ഷിച്ചിരുന്ന കുറച്ചു ക്യാഷ് മാത്രമാണ് നഷ്ടപ്പെട്ടിരുന്നത്. സ്‌കൂളില്‍ മോഷണം നടത്തുന്നതിനിടെ പ്രതിയുടെ ചിത്രം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതാണ് കേസന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കിയത്. ഇയാളുമായി സാമ്യമുള്ള മറ്റൊരാളെ പോലീസ് പിടികൂടിയിരുന്നെങ്കിലും ആള് മാറിയതിനാല്‍ വിട്ടയച്ചു. ഇയാള്‍ തമ്പടിക്കുന്ന പാലക്കാട് പോലീസ് അന്വേഷിച്ചെത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മഞ്ചേരി പൊലീസിന്റെ വലയിലാണ് കുടുങ്ങിയത്.