തിരൂരങ്ങാടി നഗരസഭ മന്ത് , മലമ്പനി, രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

തിരൂരങ്ങാടി :മലപ്പുറം ഡി.എം.ഒ ഓഫിസിന്റെയും നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തിരുരങ്ങാടി നഗരസഭ വെന്നിയൂര്‍ കപ്രാട് ജി.എല്‍.പി.സ്‌കൂളില്‍ മിസ്റ്റ് ടീം ഡോക്ടര്‍ അക്ഷയ് കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ മന്ത് , മലമ്പനി രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.

ക്യാമ്പിന്റെ ഉത്ഘാടനം തിരുരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേര്‍സണ്‍ സി.പി. സുഹറാബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറി ചെയര്‍മാന്‍ സി.പി. ഇസ്മായീല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഫസീല എം.പി. കൗണ്‍സിലര്‍മാരായ മെഹബുബ് പി.കെ .സഹീര്‍ വീരശേരി ,സുലൈഖ ചക്കുംപറമ്പില്‍, ഖദീജ പൈനാട്ടില്‍ , എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിനുമോള്‍ മാത്യു സ്വാഗതവും, ജെ.എച്ച്.ഐ ഷിനു ദാസ് നന്ദിയും പറഞ്ഞു ജെ.എച്ച് ഐ മാരായ വി പ്രശാന്ത് . പി അബദുറസാക്ക് . പ്രതീപ് കുമാര്‍ പി. എന്നിവരും

ആശ പ്രവര്‍ത്തകര്‍ സന്നദ്ധ സാമൂഹ്യ സേവന സംഘടനാ രംഗങ്ങളിലെ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു .

Share news
error: Content is protected !!
Scroll to Top