Section

malabari-logo-mobile

അരൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ ബൈക്കിടിച്ച് മൂന്ന് മരണം

HIGHLIGHTS : Three dead after a bike collided with a parked bus in Arur

ആലപ്പുഴ: അരൂരില്‍ വാഹനാപടകം. അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു, നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കള്‍ മരിച്ചത്. അഭിജിത്ത്(23) ,ആല്‍വിന്‍(23),വിജോയ് വര്‍ഗീസ് (23)എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നുപേരും അരൂര്‍ സ്വദേശികളാണ് .

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് പോയി മടങ്ങി വരവെയാണ് അപകടം. ആല്‍ബിനും അഭിജിത്തും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

sameeksha-malabarinews

എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ സ്‌കൂള്‍ ബസിലാണ് ബൈക്കിടിച്ചത്. മൃതദേഹങ്ങള്‍ ലേക്ഷോര്‍ ആശുപത്രി മോര്‍ച്ചറയില്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!