റിയാദ്: അസുഖ ബാധിതനായി റിയാദിലെ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദില്‍ സ്‌പോണ്‍സറുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടില്‍ അഹ്‌മദ് (56) ആണ് മരിച്ചത്. പരേതനായ മമ്മദ് ആണ് പിതാവ്. മാതാവ് അവ്വ ഉമ്മ, ഭാര്യ: സുലൈഖ, മക്കള്‍: മുഹമ്മദ് നുഹ്, മാനുല്‍ ശിബ്ലു, ദില്‍ഷാ ഷിബില, ഫിന്‍ഷാ ഷിബില. മൃതദേഹം റിയാദില്‍ ഖബറടക്കും. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഇസ്ഹാഖ് താനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു.



