പരപ്പനങ്ങാടിയില്‍ മദ്രസാ അദ്ധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ മദ്രസ്സാ അദ്ധ്യാപകന്‍ അറസ്റ്റിലായി. മദ്രസ്സയിലെ വിദ്യാര്‍ത്ഥിനിക്കു നേരെയാണ് അദ്ധ്യാപകന്റെ ലൈംഗിക അതിക്രമമുണ്ടായത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂളില്‍ വെച്ച് നടന്ന ചൈല്‍ഡ് ലൈന്‍ കൗണ്‍സലിങ്ങിലാണ് ലൈംഗിക അതിക്രമ വിവരം പുറത്തറിഞ്ഞത്.

ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മദ്രസ അധ്യാപകനായ ചാലിയം സ്വദേശി വാളക്കട മുഹമ്മദ് റാഫി (42)യെ പരപ്പനങ്ങാടി പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്ചെയ്തു.

Share news
error: Content is protected !!
Scroll to Top