Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭ കോംപ്ലക്‌സ് നിര്‍മാണത്തിന്റെ മറവില്‍ അനധികൃത മണ്ണ് കടത്ത്; അന്വേഷണത്തിന് ഉത്തരവിട്ടു

HIGHLIGHTS : റീജണല്‍ ജോയിന്റ് ഡയറക്ടക്ക് അന്വേഷണത്തിന് ഉത്തരവ് നല്‍കി നഗരകാര്യ ഡയക്ടര്‍.

തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന്റെ മറവില്‍ അനധികൃതമായി മണ്ണ് കടത്തി മറിച്ച് വിറ്റതുമായി ബന്ധപ്പെട്ട പരാതിയില്‍ റീജണല്‍ ജോയിന്റ് ഡയറക്‌റോട് അന്വേഷണത്തിന് ഉത്തരവിട്ട് നഗരകാര്യ ഡയറക്ടര്‍.

നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന്റെ മറവില്‍ രാത്രിയില്‍
അനധികൃതമായി മണ്ണ് കടത്തികൊണ്ട് പോകുന്നതിനിടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഒരു ജെസിബിയും രണ്ട് ടിപ്പറുകളും പിടികൂടി പോലീസില്‍ ഏല്‍പിക്കുകയും ജില്ലാ ജിയോളജിസ്റ്റിന് രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു.

sameeksha-malabarinews

പിന്നീട് പരിശോധനക്ക് എത്തിയ ജിയോളജി വകുപ്പ് മണ്ണ് കടത്ത് സ്ഥിതീകരിക്കുകയും നഗരസഭ സെക്രട്ടറിക്ക് 18400 രൂപ പിഴ അടക്കാന്‍ ഉത്തരവാകുകയും ചെയ്തു.

പിഴ ത്തുക പൊതു ഫണ്ടില്‍ നിന്നും അടവാക്കിയതിനെ തുടര്‍ന്ന് മണ്ണ് കടത്ത് മൂലം സര്‍ക്കാറിനുണ്ടായ ധന നഷ്ടം തിരിച്ച് പിടിക്കുന്നതിനും മണ്ണ് കടത്തിന് കൂട്ട് നിന്ന നഗരസഭ ഉദ്യോഗസ്ഥ അധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നഗര കാര്യ ഡയറക്ടര്‍ കോഴിക്കോട് റീജണല്‍ ജോയിന്റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!