Section

malabari-logo-mobile

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; മലപ്പുറത്ത് നിന്ന് ഏഴു പേര്‍

HIGHLIGHTS : കൊച്ചി; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ പ്രഖ്യാപിച്ചു. എസ്ബിഐ താരം ജിജോ ജോസഫ് ടീമിനെ നയിക്കും. മലപ്പുറത്ത...

കൊച്ചി; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ പ്രഖ്യാപിച്ചു. എസ്ബിഐ താരം ജിജോ ജോസഫ് ടീമിനെ നയിക്കും. മലപ്പുറത്ത് നിന്നും ഇത്തവണ 7 പേരാണ് ടീമിലിടം പിടിച്ചത്.

പരിചയസമ്പത്തും, യുവത്വവും ചേര്‍ന്ന ടീമാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. 13 പേര്‍ പുതുമുഖങ്ങളാണ്. ഇവരില്‍ അഞ്ചുപേര്‍ അണ്ടര്‍ 21 താരങ്ങളാണ്.

sameeksha-malabarinews

കോഴിക്കോട് വെച്ച നടന്ന പരിശീലനക്യാമ്പില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. 60 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; മലപ്പുറുത്ത് നിന്ന് ഏഴു പേര്‍
കൊച്ചി; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ പ്രഖ്യാപിച്ചു. എസ്ബിഐ താരം ജിജോ ജോസഫ് ടീമിനെ നയിക്കും. മലപ്പുറത്ത് നിന്നും ഇത്തവണ 7 പേരാണ് ടീമിലിടം പിടിച്ചത്.

പരിചയസമ്പത്തും, യുവത്വവും ചേര്‍ന്ന ടീമാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. 13 പേര്‍ പുതുമുഖങ്ങളാണ്. ഇവരില്‍ അഞ്ചുപേര്‍ അണ്ടര്‍ 21 താരങ്ങളാണ്.

കോഴിക്കോട് വെച്ച നടന്ന പരിശീലനക്യാമ്പില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. 60 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ടീം
ഗോള്‍കീപ്പര്‍മാര്‍: വി മിഥുന്‍ (കണ്ണൂര്‍), എസ് ഹജ്മല്‍ (പാലക്കാട്).

പ്രതിരോധക്കാര്‍: ജി സഞ്ജു (എറണാകുളം), മുഹമ്മദ് ആസിഫ് (മലപ്പുറം), വിബിന്‍ തോമസ് (തൃശൂര്‍), അജയ് അലക്‌സ് (എറണാകുളം), മുഹമ്മദ് സഹീഫ് (മലപ്പുറം), മുഹമ്മദ് ബാസിത് (കോഴിക്കോട്).
മധ്യനിരക്കാര്‍: മുഹമ്മദ് റാഷിദ് (വയനാട്), ജിജോ ജോസഫ് (തൃശൂര്‍), അര്‍ജുന്‍ ജയരാജ് (മലപ്പുറം), പി അഖില്‍ (എറണാകുളം), കെ സല്‍മാന്‍ (മലപ്പുറം), എം ആദര്‍ശ് (കാസര്‍കോട്), വി ബുജൈര്‍ (മലപ്പുറം), പി എന്‍ നൗഫല്‍ (കോഴിക്കോട്), നിജോ ഗില്‍ബര്‍ട്ട് (തിരുവനന്തപുരം), എന്‍ എസ് ഷിഗില്‍ (മലപ്പുറം).
മുന്നേറ്റക്കാര്‍: ടി കെ ജസ്റ്റിന്‍ (മലപ്പുറം), എസ് രാജേഷ് (തിരുവനന്തപുരം), മുഹമ്മദ് സഫ്‌നാദ് (വയനാട്), മുഹമ്മദ് അജ്‌സല്‍ (കോഴിക്കോട്).

പരിശീലകസംഘം
മുഖ്യപരിശീലകന്‍: ബിനോ ജോര്‍ജ്
സഹപരിശീലകന്‍: ടി ജി പുരുഷോത്തമന്‍
ഗോള്‍കീപ്പര്‍ പരിശീലകന്‍: സജി ജോയി
ഫിസിയോ: മുഹമ്മദ്
മാനേജര്‍: മുഹമ്മദ് സലീം

ഗ്രൂപ്പ് ബി: കേരളം, പോണ്ടിച്ചേരി, ആന്‍ഡമാന്‍, ലക്ഷദ്വീപ്.
ഡിസംബര്‍ 1: കേരളം-ലക്ഷദ്വീപ് രാവിലെ 9.30
3: കേരളം – ആന്‍ഡമാന്‍ രാവിലെ 9.30
5: കേരളം – പോണ്ടിച്ചേരി പകല്‍ 3.00

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!