Section

malabari-logo-mobile

മതാചാരപ്രകാരമോ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമോ അല്ലാതെ നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറങ്ങി

HIGHLIGHTS : Marriages that are not religious or under the Special Marriage Act may be registered; Ordered

തിരുവനന്തപുരം: മതാചാരപ്രകാരവും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരവുമല്ലാതെ നടക്കുന്ന വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവിറങ്ങി. വിവാഹിതരുടെ മതം ഏതെന്നോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്ട്രാര്‍മാര്‍ ആവശ്യപ്പെടരുതെന്നാണ് തദ്ദേശഭരണവകുപ്പിന്റെ പുതിയ ഉത്തരവ്.

മിശ്രവിവാഹിതര്‍ക്ക് വിവാഹരജിസ്ട്രേഷനുള്ള തടസമാണ് ഇതോടെ നീങ്ങിയത്. വിവാഹത്തിന് തെളിവായി ഗസറ്റഡ് ഓഫീസര്‍, എംപി, എംഎല്‍എ, തദ്ദേശസ്ഥാപന അംഗം എന്നിവരില്‍ ആരെങ്കിലും നല്‍കുന്ന പ്രസ്താവന മതി.

sameeksha-malabarinews

മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റാറ്റിയൂട്ടറി വ്യവസ്ഥപ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് വിവാഹ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവ വച്ചുള്ള രജിസ്‌ട്രേഷനും തുടരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!