തിരൂരങ്ങാടി നഗരസഭ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഗോള്‍ഡന്‍ ഈഗിള്‍സ് പതിനാറുങ്ങല്‍ ജേതാക്കളായി

തിരൂരങ്ങാടി: മൂന്ന് ദിവസങ്ങളിലായി തിരൂരങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന നഗരസഭ കേരളോത്സവ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ഈഗിള്‍സ് യുണൈറ്റഡ് പതിനാറുങ്ങല്‍ ജേതാക്കളായി.

സോക്കര്‍ കിംഗ്സ് തൂക്കമരം രണ്ടാം സ്ഥാനം നേടി. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.പി സുഹ്‌റാബി. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഇ.പി ബാവ. എം.സുജിനി. വഹീദ ചെമ്പ. എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

അരിമ്പ്ര മുഹമ്മദലി. സമീര്‍ വലിയാട്ട്, സി.എച്ച് അജാസ്, സഹീര്‍ വീരാശേരി. സുലൈഖ കാലൊടി. ആരിഫ വലിയാട്ട്.പി കദീജ, വഹാബ് ചുള്ളിപ്പാറ. കെ.ടി ജംഷീര്‍, കെ.ടി റഷാദ്, സഫിര്‍ കോയ, ജലീല്‍ എം അഷ്റഫ്, സി. ഹമദ് നേതൃത്വംനല്‍കി.

Share news
error: Content is protected !!
Scroll to Top