മലപ്പുറം: വാടക ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ ചവറ സ്വദേശിനിയായ യുവതിയെ തൂങ്ങി മരിച്ചതായി കണ്ടെത്തിയ കേസില്‍ സിവില്‍ എക്‌സൈസ് ഓഫിസറായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ചവറ സൗത്ത് സ്വദേശി അലക്‌സിനെ (35)യാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസറാണ്.
ചവറ സൗത്ത് സ്വദേശി ജിനസി (28)നെ ഒക്ടോബര്‍ 15ന് വൈകിട്ട് ആറരയോടെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ചെമ്മങ്കടവ് വാടക ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍കണ്ടത്.
ആത്മഹത്യാ പ്രേരണ കുറ്റംചുമത്തി ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അറസ്റ്റ്, മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




