ഊരകത്ത് അനധികൃത ക്വാറിയില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടികൂടി; 4 പേര്‍ അറസ്റ്റില്‍

ഊരകം പുലാപ്പീസിലെ അനധികൃത ക്വാറിയില്‍നിന്ന് സ്‌ഫോടകവസ്തുക്കളും വാഹനങ്ങളും പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റു ചെയ്തു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ജി കാര്‍ത്തിക് (36), ജാര്‍ഖണ്ഡ് സ്വദേശി പ്രമോദ് മിഞ്ച്‌ (20), പുകയൂര്‍ വലിയപറമ്പില്‍ ഹമീദ് (26), ചേറൂര്‍ കിളിനക്കോട് തച്ചുപറമ്പന്‍ റാഷിദ് (26), എന്നിവരെയാണ് പിടികൂടിയത്.

സുരക്ഷാ സംവിധാനങ്ങളില്ലാ തെ സൂക്ഷിച്ച 200 ജെലാറ്റിന്‍ സ്റ്റി ക, 60 ഇലക്ട്രിക്കല്‍ ഡിറ്റനേറ്റര്‍, 100 ഓര്‍ഡിനറി ഡിറ്റനേറ്റര്‍, 50 മീ റ്റര്‍ ഫ്യൂസ് വയര്‍ എന്നിവയാണ് പിടിച്ചെടുത്തത്. രണ്ട് ഹിറ്റാച്ചിയും രണ്ടു ടോറസ് ലോറികളും പിടിയത്.

വേങ്ങര സിഐ പി കെ മുഹമ്മദ് ഹനീഫ, ഗ്രേഡ് എസ്‌ഐ ഉണ്ണികൃഷ്ണന്‍, സിപിഒമാരായ സിറാജ്, അനീഷ്, റാഷിനുല്‍ അഹ്‌സര്‍ എന്നിവടങ്ങിയ സം ഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

Share news
error: Content is protected !!
Scroll to Top