തിരൂരങ്ങാടി നഗരസഭ അതിദരിദ്രര്‍ക്ക് അവകാശ രേഖകള്‍ ലഭ്യമാക്കാന്‍ പ്രത്യേക ക്യാമ്പ് നടത്തും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ അതിദരിദ്രപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ അവകാശ രേഖകള്‍ ഇല്ലാത്തവര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 19ന് കാലത്ത 10 മുതല്‍ ചന്തപ്പടിയിലെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന വിവിധ വകുപ്പു തല യോഗം തീരുമാനിച്ചു.

ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, തിരിച്ചറിയില്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ലഭ്യമാക്കും. അതിദരിദ്രര്‍ രേഖകളുമായി ഹാജറാവണം. 20 മുതല്‍ അതിദരിദ്രരെ തേടി ആരോഗ്യ പരിശോധന തുടങ്ങാനും തീരുമാനിച്ചു.

ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സിപി സുഹ്റാബി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍,വഹീദ ചെമ്പ, സെക്രട്ടറി ടി മനോജ്കുമാര്‍. എച്ച.്ഐ മുഹമ്മദ് റഫീഖലി. ഗവ: ആസ്പത്രി സൂപ്രണ്ട് ഡോ: പ്രഭുദാസ്, അന്‍വര്‍, പി.കെ മഹ്ബൂബ്, എം.കെ.എച്ച് ആസ്പത്രിയിലെ സി.കെ ഷറഫുദ്ദീന്‍, റവന്യൂ. സിവില്‍ സ്പ്ലൈസ്. വിഭാഗങ്ങളിലെ കെ മോഹനന്‍, ആര്‍, ജിഷ്ണു. എ.എംബിന്ദ്യ, ഡി.കെ ലത .ടി ധന്യ. സജ്ന, വി. അജ്ഞലി, ആര്‍. പി സന്തോഷ്‌കുമാര്‍ കെ. അബ്ദുറസാഖ്, സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top