ഉംറ കഴിഞ്ഞ് മടങ്ങിവരവെ ചെമ്മാട് സ്വദേശിനി അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചു

തിരൂരങ്ങാടി:എറണാകുളം അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡ് സ്വദേശി കോരന്‍ കണ്ടന്‍ ഷാഫിയുടെ ഭാര്യ കുറ്റൂര്‍ സ്വദേശി സലീന (38) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 5.45 ഓടെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്‍ വശത്തായിരുന്നു അപകടം.സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു.

സൗദിയില്‍ നിന്നും ഇന്നലെ രാത്രിയോടെ മടങ്ങിയെത്തിയ സെലീന ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിനിരയായി മരിച്ചത്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസില്‍ മലപ്പുറത്തേക്കുള്ള യാത്രയിലേക്കായിരുന്നു സെലീന, മൂന്നു മാസം മുമ്പാണ് സലീന ഭര്‍ത്താവിന്റെ അടുത്തേക്ക് പോയത്. ഉംറ കഴിഞ്ഞു തിരിച്ചു വന്നതാണ്.

 

Share news
error: Content is protected !!
Scroll to Top