എടപ്പാളില്‍നിന്ന് അടക്ക വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 22 പവന്‍ സ്വര്‍ണവും കാറും കവര്‍ച്ച നടത്തിയ കേസിലുള്‍പ്പെട്ട അവസാന പ്രതിയും പിടിയിലായി. ചെര്‍പ്പുളശേരി തൂത സ്വദേശി ശ്രീധരനെ (36)യാണ് ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതോടെ കേസിലുള്‍പ്പെട്ട മുഴുവന്‍ പേരെയും പിടികൂടി.
നേരത്തെ 12 പേരെ പിടികൂടിയിരുന്നു. 2020 ഒക്ടോബര്‍ 29നാണ് എടപ്പാളില്‍വം ചാലിശ്ശേരി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും കാറും കവര്‍ച്ച നടത്തിയത്.
ജില്ലാ പോലീസ് മേധാവി , തിരൂര്‍ ഡി വൈ എസ് പി , ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷക സംഘമാണ് പിടികൂടിയത്.




