
തിരൂരങ്ങാടി : തിരൂരങ്ങാടി എം.കെ.എച്ച് ഓര്‍ഫനേജ് ഹോസ്പിറ്റലിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്ലഡ് ബാങ്ക് സമര്‍പ്പണവും നവീകരിച്ച വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനവും നടന്നു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ കെ.പി.എ മജീദിന്റെ അദ്ധ്യക്ഷതയില്‍ നവീകരിച്ച ബ്ലഡ് ബാങ്ക്, ലെവല്‍ 3 എന്‍ഐസിയു & അഡ്വാന്‍സ്ഡ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങള്‍ അരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു.
അതിനൂതന സാങ്കേതികവിദ്യകളോടുകൂടി നവീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം തവനൂര്‍ നിയോജക മണ്ഡലം എം.എല്‍.എ ഡോ. കെ.ടി ജലീലും, അത്യാധുനിക സി.ടി സ്‌കാന്‍ & മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എയും, ഡെന്റല്‍ കെയര്‍ വിഭാഗത്തിന്റെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും, ഹെല്‍ത്ത് ചെക്കപ്പ് ലോഞ്ച് ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭാധ്യക്ഷന്‍ കെ.പി മുഹമ്മദ് കുട്ടിയും, ഹോംകെയര്‍ സര്‍വീസിന്റെ ഉദ്ഘാടനം തിരൂരങ്ങാടി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രഭുദാസും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കെ.പി.എച്ച്.എ ജില്ലാ പ്രസിഡണ്ട് ഡോ. പി.എ കബീര്‍, കെ.പി.എച്ച്.എ ജില്ലാ സെക്രട്ടറി പി.എം ഷാഹുല്‍ ഹമീദ്, ഐ.എം.എ തിരൂരങ്ങാടി പ്രസിഡണ്ട് ഡോ. ഷാജഹാന്‍, ഐ.എം.എ തിരൂരങ്ങാടി സെക്രട്ടറി ഡോ. അലാവുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. അബ്ദുസ്സമദ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുരേഷ്‌കുമാര്‍, ടി.എം.ഒ.സി ഭാരവാഹികളായ ഡോ. ഇ കെ അഹമ്മദ് കുട്ടി, ടി.പി അബ്ദുള്ളക്കോയ മദനി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഡ്വ. പി.എം.എ സലാം, പ്രൊഫ. എന്‍.വി അബ്ദുറഹ്‌മാന്‍, ഡോ. പി.പി മുഹമ്മദ് മുസ്തഫ (എം.കെ.എച്ച് മെട്രോ), ഡോ. നിഹാസ് നഹ (എം.കെ.എച്ച് ക്രസന്റ്), ഡോ. ബേബി സന (എം.കെ.എച്ച് ക്രസന്റ്), ഡോ. നസീര്‍ അഹമ്മദ് (എം.കെ.എച്ച് ഡെന്റല്‍ കെയര്‍) തുടങ്ങിയവര്‍ സന്നിഹിതരായി. തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. കെ ബാവ സ്വാഗതവും ഹോസ്പിറ്റല്‍ സിഇഒ അഡ്വ. സി.വി അഹമ്മദ് നിയാസ് ആമുഖ പ്രഭാഷണവും സി. എച്ച് മഹ്‌മൂദ് ഹാജി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




