കൊച്ചി:പ്രശസ്ത സഹ സംവിധായകനായ വാള്‍ട്ടര്‍ ജോസ് (56 ) അന്തരിച്ചു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത ഹാര്‍മോണിയം കലാകാരനായ ജോസിന്റെ മകനാണ് ഇദ്ദേഹം.സംവിധായകന്‍ ലാലിന്റെ പിതൃസഹോദര പുത്രന്‍ കൂടിയാണ്.
സംവിധായകരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ ശിഷ്യരില്‍ പ്രധാനിയായ വാള്‍ട്ടര്‍ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. സിദ്ധിഖ് ലാല്‍ , ലാല്‍ ജോസ് , വേണു ( ഛായാഗ്രാഹകന്‍ ) കലാധരന്‍ അടൂര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വാള്‍ട്ടര്‍ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലര്‍ത്തിപ്പോന്ന വേറിട്ട വ്യക്തിത്വമായിരുന്നു.
അവിവാഹിതനാണ് .കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടില്‍ ഉച്ചവരെ പൊതുദര്‍ശനമുണ്ട്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.




