താനെ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.കാസറ, ടിറ്റ്വാല സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രെയിന്‍ ഗതാഗതത്തെ മഴ ബാധിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കല്യാണ്‍-കാസറ റൂട്ടിലെ വഷിന്ദ്, ഖദാവ്ലി സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കുകളില്‍ വെള്ളക്കെട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചില ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്യുന്നുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് അറ്റ്ഗാവ്, തന്‍സിത് സ്റ്റേഷനുകള്‍ക്കിടയില്‍ മണ്ണ് നിറഞ്ഞതിനാല്‍ തിരക്കേറിയ കല്യാണ്‍-കാസറ റൂട്ടിലെ ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം വഷിന്ദ് സ്റ്റേഷനു സമീപം ട്രാക്കില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും എത്രയും വേഗം പാളം വൃത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.




