തിരുവനന്തപുരത്ത് ബോംബേറ്;2 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തുമ്പയില്‍ ബോംബേറ്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെയും കൈകള്‍ക്കാണ് പരുക്കേറ്റത്. ആക്രമണം നെഹ്റു ജംഗ്ഷന് സമീപം. ബോംബ് എറിഞ്ഞത് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം. പരുക്കേറ്റത് നെഹ്റു ജംഗ്ഷന്‍ സ്വദേശികളായ അഖില്‍, വിവേക് എന്നിവര്‍ക്ക്. ഞാറാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം.

പരിക്കേറ്റ രണ്ടുപേരും ക്രിമിനല്‍ കേസിലെ പ്രതികളാണെന്നാണ് വിവരം. അഖില്‍ കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത് അടുത്തിടെ. ഷമീര്‍ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഏത് തരത്തിലുള്ള സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും.

 

Share news
error: Content is protected !!
Scroll to Top